Markazudawa, Indian Islahi Movement

കൈവെട്ടല്‍ സംഭവം ഇസ്‌ലാമിന്‌ വിരുദ്ധം
-മുജാഹിദ്‌ കുടുംബ സംഗമം

കയ്‌പമംഗലം: പ്രവാചകനിന്ദയുടെ പേരില്‍ കൈവെട്ടിയ നടപടി ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധവും നിര്‍ഭാഗ്യകരവുമാണെന്ന്‌ മുജാഹിദ്‌ കുടുംബസംഗമം അഭിപ്രായപ്പെട്ടു. നിയമം കയ്യിലെടുക്കുകയോ ശിക്ഷ വിധിക്കുകയോ ചെയ്യേണ്ടത്‌ വ്യക്തികളല്ല, ഭരണകൂടങ്ങളാണ്‌. പി എം എ ഗഫൂര്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. എം അബ്‌ദുല്‍ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. എസ്‌ ഇര്‍ശാദ്‌ സ്വലാഹി, അലി മദനി മൊറയൂര്‍, കെ അബ്‌ദുസ്സലാം മാസ്റ്റര്‍, കെ എ അബ്‌ദുല്‍ഹസീബ്‌ മദനി, എ താജുദ്ദീന്‍ സ്വലാഹി, പി കെ അബ്‌ദുല്ല, സല്‍മ അന്‍വാരിയ്യ, കെ എ അബ്‌ദുല്ലത്തീഫ്‌ ഫാറൂഖി, പി കെ നജ്‌മുദ്ദീന്‍, എം എ സാദിഖ്‌ പ്രസംഗിച്ചു.

 
                        
 
അഞ്ചാമത്‌ സുഊദി മലയാളി ഖുര്‍ആന്‍

വിജ്ഞാന പരീക്ഷ: ഫലം പ്രസിദ്ധീകരിച്ചു 

റിയാദ്‌: സുഊദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ്‌ മെമ്മൊറൈസിംഗ്‌ ദി ഹോളി ഖുര്‍ആന്‍ റിയാദ്‌ ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ സുഊദി ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ സുഊദിയിലെ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച അഞ്ചാമത്‌ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു.
സജ്‌ന ഷാജഹാന്‍ (ദമാം), സഹ്‌ല ഷാഹിദ്‌ (റിയാദ്‌), ഷബ്‌ല ബീഗം (ജുബൈല്‍) എന്നിവര്‍ക്കാണ്‌ ഒന്നാം റാങ്ക്‌. സൈനബ ഉമര്‍ (ദമ്മാം), കെ പി തസ്‌നീം (ബുറൈദ), നജ്‌മുന്നിസ (ദമ്മാം), ജോര്‍ജ്‌ സജുമോന്‍ (ഉനൈസ) എന്നിവര്‍ രണ്ടാം റാങ്കിന്നര്‍ഹരായി. റൂബിന റഹ്‌മത്തുല്ല (ഖമീസ്‌), ഇബ്‌റാഹീം മുഹമ്മദ്‌ (ദമ്മാം), ഫിറോസ്‌ (ജിദ്ദ), നഷീദ (ജിദ്ദ), ഹസീന റഊഫ്‌ (ജുബൈല്‍), മുന പണിക്കര്‍ (ഖമീസ്‌), സാദിയ ബിച്ചു (ഖമീസ്‌), മുഹ്‌സിന മുസമ്മല്‍ (ദമ്മാം), ഫാസിറ അബ്‌ദുല്‍ഗഫൂര്‍ (ഖമീസ്‌), ജമീല റഹ്‌മാന്‍ (റിയാദ്‌), കെ പി സൂറമോള്‍ (കോബാര്‍), അനീസ മുഹമ്മദ്‌ യൂസുഫ്‌ (ദമ്മാം), സാബിത്‌ മെഹ്‌ബൂബ്‌ (ഖമീസ്‌) എന്നിവര്‍ക്കാണ്‌ മൂന്നാം സമ്മാനം.

Read more...
 
 
ഇസ്വ്‌ലാഹീ സംഗമം
പുത്തനത്താണി: മുസ്‌ലിംസമൂഹത്തെ അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ അകറ്റേണ്ട ബാധ്യത നവോത്ഥാന പ്രസ്ഥാനത്തിനുണ്ടെന്ന്‌ കെ എന്‍ എം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം ഹൈദ്രോസ്‌ സുല്ലമി പറഞ്ഞു. വളവന്നൂര്‍ പഞ്ചായത്ത്‌ ഇസ്വ്‌ലാഹീ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സലീം ബുസ്‌താനി, എം മൊയ്‌തീന്‍ കുട്ടി സുല്ലമി ക്ലാസ്സെടുത്തു. എം ടി അബ്‌ദുല്ലത്തീഫ്‌ രൂപരേഖ അവതരിപ്പിച്ചു. എ സെയ്‌താലിക്കുട്ടി അന്‍സാരി അധ്യക്ഷത വഹിച്ചു. സി മുഹമ്മദ്‌ അന്‍സാരി, സി എസ്‌ എം യൂസുഫ്‌, പാറയില്‍ മുഹമ്മദ്‌, എ അബ്‌ദുറഹ്‌മാന്‍ സുല്ലമി, പി ടി അബ്‌ദുറഹ്‌മാന്‍ അന്‍സാരി, വി ടി അബ്‌ദു ശുകൂര്‍ അന്‍സാരി, നബീല്‍ മയ്യേരിച്ചിറ പ്രസംഗിച്ചു.
 
<< Start < Prev 1 2 3 Next > End >>

Page 1 of 3
Copyright@2009 - Powered by XL Technologies - Calicut, Kerala
Joomla Templates by JoomlaShack Joomla Templates