ബി ജെ പി കൊലയാളികള്‍ക്ക്‌ കവചമൊരുക്കുന്നു

തീവ്രവാദികള്‍ക്ക്‌ സഹതാപം സൃഷ്‌ടിക്കുന്ന പ്രസ്‌താവന
മുഖ്യമന്ത്രി പിന്‍വലിക്കണം-കെ എന്‍ എം

കോഴിക്കോട്‌: പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ സംഘ്‌പരിവാര്‍ ആരോപണങ്ങളെ വസ്‌തുതവല്‍കരിച്ച്‌ മുസ്‌ലിം സമുദായത്തെതന്നെ അധിക്ഷേപിക്കുംവിധമുള്ള മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്റെ പ്രസ്‌താവം കടുത്ത അപരാധമാണെന്ന്‌ കെ എന്‍ എം, ഐ എസ്‌ എം സംയുക്ത സെക്രട്ടറിയേറ്റ്‌ കുറ്റപ്പെടുത്തി.

മുസ്‌ലിം സമുദായത്തിന്റെ മുഖ്യധാരയില്‍ ഇടംനല്‍കാതെ പുറംപോക്കിലിരുത്തിയ തീവ്രവാദസംഘടനകള്‍ക്ക്‌ സമുദായത്തിന്റെ സഹതാപം സൃഷ്‌ടിച്ചുകൊടുക്കുംവിധമുള്ള അപകടകരമായ പ്രസ്‌താവന മുഖ്യമന്ത്രി പിന്‍വലിക്കണം.

Read more...
 
സമൂഹത്തിന്റെ ഭദ്രത നശിപ്പിക്കുന്ന

പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്‌ അന്യം-കെ എന്‍ എം 

 

എടക്കര: ഇസ്‌ലാം വിമര്‍ശനമോ പ്രവാചകനിന്ദയോ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അതിനെതിരെ ഹിംസാത്മകമായി പ്രതികരിക്കുന്നത്‌ എതിര്‍ക്കപ്പെടേണ്ടതാണെന്ന്‌ കെ എന്‍ എം നിലമ്പൂര്‍ മണ്ഡലം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ശാന്തിയും ഭദ്രതയും നശിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്‌ അന്യമാണ്‌. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ചീത്തപ്പേരുണ്ടാക്കി സാമുദായിക സ്‌പര്‍ധ വളര്‍ത്തുന്നവര്‍ക്കെതിരെ വിശ്വാസികള്‍ ബോധവത്‌കരണം നടത്തണമെന്നും സമ്മേളനം ആഹ്വാനംചെയ്‌തു.

സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ ത്വയ്യിബ്‌ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. യു മൂസ അധ്യക്ഷത വഹിച്ചു. എം എം നജീബ്‌, സറീന മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍, പി ഹംസ സുല്ലമി, അഹ്‌മദ്‌ നിലമ്പൂര്‍, ടി ബാബു ശരീഫ്‌, പി ഉസ്‌മാനലി, എ അബ്‌ദുര്‍റഹ്‌മാന്‍, കല്ലട കുഞ്ഞിമാനു പ്രസംഗിച്ചു. അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. 

 

സംഘടിത സകാത്ത്‌ സാമ്പത്തിക
അഭിവൃദ്ധിയുണ്ടാക്കും -ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

 വടകര: സംഘടിത സകാത്ത്‌ സംവിധാനം സമൂഹത്തില്‍ ക്രയശേഷിയും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാക്കുമെന്ന്‌ കെ ജെ യു ജന.സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. കെ എന്‍ എം കോഴിക്കോട്‌ നോര്‍ത്ത്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സകാത്ത്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസ്ഥാപിതവും കാര്യക്ഷമവുമായി സകാത്ത്‌ സംഭരണവും വിതരണവും നടത്തിയാല്‍ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാവും. മഹല്ലുകള്‍ തോറും സകാത്ത്‌ സെല്ലുകള്‍ കാര്യക്ഷമമാക്കിയാല്‍ സാമൂഹ്യരംഗത്ത്‌ വന്‍മാറ്റങ്ങള്‍ ഉണ്ടാകുമെന്ന്‌ അദ്ദേഹം തുടര്‍ന്നു. എ അസ്‌ഗറലി ക്ലാസ്സെടുത്തു. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ദാനധര്‍മങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തുന്നത്‌ മുസ്‌ലിം സമൂഹമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ദാനധര്‍മങ്ങള്‍ക്ക്‌ ഇസ്‌ലാം കല്‌പിച്ച പ്രാധാന്യമാണ്‌ ഇതിനു കാരണം. എന്നാല്‍ ഒറ്റപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങളെയാണ്‌ മാധ്യമങ്ങള്‍ എടുത്തു കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി കുഞ്ഞഹമ്മദ്‌ അധ്യക്ഷത വഹിച്ചു. സകാത്ത്‌ സെല്ലുകളുടെ ജില്ലയിലെ പ്രവര്‍ത്തനരേഖ കെ എം കുഞ്ഞമ്മദ്‌ മദനി അവതരിപ്പിച്ചു. കെ എം പി അശ്‌റഫ്‌, ടി പി മൊയ്‌തു, ഇ അസീസ്‌ പ്രസംഗിച്ചു.
 
അഞ്ചാമത്‌ സുഊദി മലയാളി ഖുര്‍ആന്‍

വിജ്ഞാന പരീക്ഷ: ഫലം പ്രസിദ്ധീകരിച്ചു 

റിയാദ്‌: സുഊദി മതകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ്‌ മെമ്മൊറൈസിംഗ്‌ ദി ഹോളി ഖുര്‍ആന്‍ റിയാദ്‌ ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ സുഊദി ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ സുഊദിയിലെ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച അഞ്ചാമത്‌ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു.
സജ്‌ന ഷാജഹാന്‍ (ദമാം), സഹ്‌ല ഷാഹിദ്‌ (റിയാദ്‌), ഷബ്‌ല ബീഗം (ജുബൈല്‍) എന്നിവര്‍ക്കാണ്‌ ഒന്നാം റാങ്ക്‌. സൈനബ ഉമര്‍ (ദമ്മാം), കെ പി തസ്‌നീം (ബുറൈദ), നജ്‌മുന്നിസ (ദമ്മാം), ജോര്‍ജ്‌ സജുമോന്‍ (ഉനൈസ) എന്നിവര്‍ രണ്ടാം റാങ്കിന്നര്‍ഹരായി. റൂബിന റഹ്‌മത്തുല്ല (ഖമീസ്‌), ഇബ്‌റാഹീം മുഹമ്മദ്‌ (ദമ്മാം), ഫിറോസ്‌ (ജിദ്ദ), നഷീദ (ജിദ്ദ), ഹസീന റഊഫ്‌ (ജുബൈല്‍), മുന പണിക്കര്‍ (ഖമീസ്‌), സാദിയ ബിച്ചു (ഖമീസ്‌), മുഹ്‌സിന മുസമ്മല്‍ (ദമ്മാം), ഫാസിറ അബ്‌ദുല്‍ഗഫൂര്‍ (ഖമീസ്‌), ജമീല റഹ്‌മാന്‍ (റിയാദ്‌), കെ പി സൂറമോള്‍ (കോബാര്‍), അനീസ മുഹമ്മദ്‌ യൂസുഫ്‌ (ദമ്മാം), സാബിത്‌ മെഹ്‌ബൂബ്‌ (ഖമീസ്‌) എന്നിവര്‍ക്കാണ്‌ മൂന്നാം സമ്മാനം.

Read more...
 
ഇസ്വ്‌ലാഹീ സംഗമം
പുത്തനത്താണി: മുസ്‌ലിംസമൂഹത്തെ അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ അകറ്റേണ്ട ബാധ്യത നവോത്ഥാന പ്രസ്ഥാനത്തിനുണ്ടെന്ന്‌ കെ എന്‍ എം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം ഹൈദ്രോസ്‌ സുല്ലമി പറഞ്ഞു. വളവന്നൂര്‍ പഞ്ചായത്ത്‌ ഇസ്വ്‌ലാഹീ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സലീം ബുസ്‌താനി, എം മൊയ്‌തീന്‍ കുട്ടി സുല്ലമി ക്ലാസ്സെടുത്തു. എം ടി അബ്‌ദുല്ലത്തീഫ്‌ രൂപരേഖ അവതരിപ്പിച്ചു. എ സെയ്‌താലിക്കുട്ടി അന്‍സാരി അധ്യക്ഷത വഹിച്ചു. സി മുഹമ്മദ്‌ അന്‍സാരി, സി എസ്‌ എം യൂസുഫ്‌, പാറയില്‍ മുഹമ്മദ്‌, എ അബ്‌ദുറഹ്‌മാന്‍ സുല്ലമി, പി ടി അബ്‌ദുറഹ്‌മാന്‍ അന്‍സാരി, വി ടി അബ്‌ദു ശുകൂര്‍ അന്‍സാരി, നബീല്‍ മയ്യേരിച്ചിറ പ്രസംഗിച്ചു.
 
<< Start < Prev 1 2 3 Next > End >>

Page 1 of 3
Copyright@2009 - Powered by XL Technologies - Calicut, Kerala
Joomla Templates by JoomlaShack Joomla Templates